മാരക ലഹരിമരുന്നായ 19.75 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

മേൽപറമ്പ്: വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണി കളനാട് കീഴൂർ സ്വദേശിയും ചെമ്പരിക്ക അരമങ്ങാനത്ത് വാടക ക്വാട്ടേർസിൽ താമസക്കാരനുമായ മുഹമ്മദ് ബഷീറിനെ (34)യാണ് ബേക്കൽ ഡിവൈ.എസ്.പി.സി.കെ.സുനിൽകുമാറിൻ്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ടി. ഉത്തംദാസിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വി.കെ.വിജയനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 11 മണിയോടെ വാഹന പരിശോധനക്കിടെ ദേളിയിൽ വെച്ചാണ് 19.75 ഗ്രാം എം.ഡി.എം .എ യുമായി പ്രതി പോലീസ് പിടിയിലായത്.പ്രധാന ലഹരിമരുന്ന് വില്പനക്കാരനായ ഇയാൾ സഞ്ചരിച്ച കെ.എൽ.14.ഡബ്ല്യു.3889 നമ്പർ ബുള്ളറ്റ് ബൈക്കും എടിഎം കാർഡുകളും പോലീസ് പിടിച്ചെടുത്തു.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വീണ്ടും എം ഡി എം എ എന്ന മാരക ലഹരി മരുന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച ബേക്കൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ
കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാൻ (30) , ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ്എ .എം .( 45 ), എന്നിവരെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഇവർ റിമാൻ്റിൽ കഴിയുകയാണ്.
ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസിന്റെ നിർദ്ദേശപ്രകാരം
മയക്കുമരുന്ന് വേട്ടയിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ്, സന്തോഷ് മേല്പറമ്പ സ്റ്റേഷനിലെ പോലീസുകാരായ ജോസ് വിൻസൻ്റ് ,രജീഷ്, പ്രശോഭ് വനിതാ സിവിൽ പോലീസ് പോലീസ് ഓഫീസർ ഷീല എന്നിവരും ഉണ്ടായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: