കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; മൂന്നുപേരിൽ നിന്നായി പിടികൂടിയത് ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണം

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ടു കാസർകോട് സ്വദേശികളിൽ നിന്നും ഒരു നാദാപുരം സ്വദേശിയിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ജി8 4013 ഷാർജയിൽ നിന്നുമെത്തിയ കാസർകോട് സ്വദേശി സാബിത്തിൽ നിന്നു 56 ലക്ഷം രൂപ വിലമതിക്കുന്ന 552 ഗ്രാം സ്വർണവും 675 ഗ്രാം ആഭരണങ്ങളും, ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ നാദാപുരം സ്വദേശി നൂറുദ്ദീനിൽ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന 1472 ഗ്രാം ഷോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലും, ഐഎക്സ് 744 ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൽ സമീറിൽ നിന്നു 27.30 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആർഐ സംയുക്തമായാണ് പരിശോധന നടത്തിയത്.