ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും: കോവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും.

നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോ​ഗത്തിൽ പ്രധാനമായും ചർച്ചയാകുക. വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: