105 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി ; പ്രതി ഓടി രക്ഷപ്പെട്ടു

കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന 105 ഗ്രാം ലഹരി മരുന്നായ ഹാഷിഷ് ഓയിൽ പിടികൂടി . എക്സൈസ്സംഘത്തെ കണ്ട് പ്രതി സ്കൂട്ടർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു . ചെമ്പിലോട് കേളൻ പീടികക്ക് സമീപം താമസിക്കുന്ന ടി.പി. ഹൗസിൽ ടി അർ ഷാദ് ( 30 ) ആണ് ഓടി രക്ഷപ്പെട്ടത് വാഹന പരിശോധനക്കിടെ ചാലബൈപാസിൽ സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർമാരായ കെ.പി.സുജിത്ത് , എം. ജിജിൽ കുമാർ, പ്രിവന്റീവ് ഓഫീസർ മാരായ വി.പി.ഉണ്ണി കൃഷ്‌ണൻ .സി വി ദിലീപ് ( . ബി ) , കെ.പി. വിജയൻ , സിവിഎക്സൈസ് ഓഫീസർമാരായ റിഷാദ് , സി.എച്ച് ഗണേഷ് പി.വി.ബാബു , എം.പ്രകാശൻ എന്നിവരടങ്ങിയസംഘമാണ പിടികൂടിയത് . ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച് കെ.എൽ 13 – എക്യൂ 7578 നമ്പർ സ്കൂട്ടഅധികൃതർ കസ്റ്റഡിയിലെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: