വീട് കുത്തിത്തുറന്ന് കവർച്ചാശ്രമം

പയ്യന്നൂർ : പയ്യന്നൂരിൽ വീടിന്റെ വാതിൽ തകർത്ത് മോഷണ ശ്രമം . പയ്യന്നൂർ കാര അംഗൻവാടിക്ക് സമീപത്തെവി.പി.ഉഷാകു മാരിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത് വീടിന്റെ മുൻ വശത്തെ വാതിൽ കമ്പി പാരകൊണ്ട്കുത്തിത്തുറന്ന് മോഷ്ടാവ് അകത്ത് കയറി.ഇന്ന് പുലർച്ചെ മൂന്ന് മണിയോ ടെയാണ് സംഭവം . വീട്ടിൽഉഷാകുമാരി തനിച്ചാണ് താമസം . ഭർത്താവ് മുരളീധരൻ ഗൾഫിലും മക്കൾ അമേരിക്കയിലുമാണ് തനിച്ച്താമസിക്കുന്ന തിനാൽ ഉഷാകുമാരി തൊട്ടടുത്തുള്ള സഹോദരൻ സുരേഷിന്റെ വീട്ടിലാണ് രാത്രിയിൽ കിടക്കാൻപോകാറ് . തൊട്ടടുത്ത അയൽവാസി ശബ്ദം കേട്ട് വീടിന്റെ പുറത്തെ ലൈറ്റിട്ടപ്പോൾ മോഷ്ടാവ് ഇറങ്ങിയോടിരക്ഷപ്പെട്ടു . തക്കസമയത്ത് കണ്ടതിനാൽ വൻ കവർച്ചയാണ് ഇല്ലാതായത് . വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ്സ്ഥലത്തെത്തിയിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: