ഭർതൃമതിയായ യുവതിയും കാമുകനും റിമാന്റിൽ

പരിയാരം : കുട്ടിയെ വീട്ടിൽ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട ഭർതൃമതിയായ യുവതി റിമാന്റിൽ . കൂടെനാടുവിട്ട കാമുകനെയും കോടതി റിമാന്റു ചെയ്തു . പരിയാരം സ്റ്റേഷന് സമീപത്ത് താമസിക്കുന്ന ഗൾഫുകാരന്റെഭാര്യ യായ മേഘ ( 33 ) , കാമുകനും അയൽവാസിയുമായ ബൈജു ( 40 ) എന്നിവരെയാണ് പരിയാരം പോലീസ്അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത് . പരിയാരം പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന രണ്ടുമക്കളുടെ മാതാവായ യുവതി ഇളയ കുട്ടിയെയും കൊണ്ട് അയൽ വാസിയായ യുവാവിനൊപ്പം ഇക്കഴിഞ്ഞ മൂന്നാംതീയതി നാടു വിടുക യായിരുന്നു . നാലാം ക്ലാസിൽ പഠിക്കുന്ന മൂത്ത പെൺകുട്ടിയെ വീട്ടിൽ ഉപേക്ഷിച്ച്നാലുവയസുള്ള ആൺകുട്ടിയെയും കൂടെ കൂട്ടിയാണ് നാൽപതുകാരനായ അയൽവാസിക്കൊപ്പം നാടുവിട്ടത് . യുവതിയുടെ മാതാവിന്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്തിരുന്നു തുടർന്ന് ഇൻസ്പെക്ടർകെ.വി.ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത് . കൂടെകൊണ്ടുപോയ ഇളയ കുട്ടിയെ യുവതിയുടെ മാതാവിനൊപ്പം വിട്ടു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: