‘വെള്ള’ത്തിന്​ വ്യാജൻ​: പരാതിയുമായി നിർമാതാക്കൾ

കണ്ണൂർ: ​ഏറെക്കാലത്തിന്​ ശേഷം തിയേറ്ററിലെത്തിയ മലയാള സിനിമ ‘വെള്ള’ത്തി​െൻറ വ്യാജപതിപ്പ്​ പുറത്തിറങ്ങിയ സംഭവത്തിൽ പരാതിയുമായി നിർമാതാക്കൾ. എറണാകുളം ക്രൈം ബ്രാഞ്ചിനും കേരള പൊലീസി​െൻറ സൈബർ ഡോമിനും പരാതി നൽകിയതായി നിർമാതാക്കളിലൊരാളായ മുരളി കുന്നുമ്പുറത്ത്​ കണ്ണൂർ പ്രസ്​ ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രജേഷ്​ സെൻ സംവിധാനം ചെയ്​ത്​ ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സിനിമ തീയേറ്ററുകളിൽ മൂന്നാഴ്​ചയിലേക്ക്​ കടക്കു​േമ്പാൾ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. കോവിഡ്​ കാലത്തും ഏറെ പ്രതിസന്ധികൾ മറികടന്ന്​ 6.40 കോടി മുതൽമുടക്കിലാണ്​​ ചിത്രം പ്രേക്ഷകർക്ക്​ മുന്നിലെത്തിച്ചത്​.

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തെയാണ്​ ഒരുകൂട്ടം പേർ നശിപ്പിക്കുന്നത്​. ഇതിനെതിരെ സർക്കാറി​െൻറയും പൊലീസി​െൻറയും പിന്തുണ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സംഭവത്തിൽ ഉടൻ അറസ്​റ്റ്​ ഉണ്ടാകുമെന്നാണ്​ ലഭിക്കുന്ന വിവരമെന്നും മുരളി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: