നടുവിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 60 ലിറ്റർ വാഷ് കണ്ടെത്തി

നടുവിൽ: 2021 ഫെബ്രവരി 6 ന് വൈകുന്നേരം 5.30 സമയത്ത് തളിപ്പറമ്പ് താലൂക്കിൽ നടുവിൽ കോട്ടയംതട്ടിൽ പഞ്ചായത്ത് കുളത്തിനോട് ചേർന്ന് ആലക്കോട് എക്സൈസ് റെയിഞ്ച് പ്രിവൻ്റീവ് ഓഫിസർ അഹമ്മദ് കെ കെ യും സംഘവും ചേർന്ന് ഉടമസ്ഥനില്ലാത്ത നിലയിൽ 60 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി കേസ്സാക്കി. സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ധനേഷ് വി , ഷിബു. പി ,ശ്രീജിത്ത് വി ഡ്രൈവർ ജോജൻ എന്നിവരും പങ്കെടുത്തു