ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട രണ്ടു വയസ്സുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ.

കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന കണ്ണൂര്‍ പെരളശ്ശേരിയിലെ രണ്ടു വയസ്സുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യ മന്ത്രി ഇന്ന് നിയയുടെ വീട് സന്ദര്‍ശിക്കും. ഇതിന് ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു.
പെരളശ്ശേരിയിലെ നിയമോളുടെ ശ്രവണസഹായി നഷ്ടപ്പെട്ട വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. നാല് ലക്ഷത്തിലധികം വില വരുന്നതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച്‌ നില്‍ക്കുകയാണ് കുടുംബം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: