ലോക്സഭാ തിരഞ്ഞെടുപ്പ്: സിപിഎം പൊളിറ്റ് ബ്യൂറോ ഇന്ന്

ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ ഡല്‍ഹിയില്‍ ഇന്ന് ചേരും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയ്ക്കുള്ള നീക്കമായിരിക്കും പിബിയില്‍ പ്രധാനമായും ചര്‍ച്ചയാവുക. ഇരുപാര്‍ട്ടികളും സിറ്റിങ് സീറ്റുകളില്‍ ശക്തികേന്ദ്രങ്ങളിലും മല്‍സരിക്കാനിടയില്ല. കോണ്‍ഗ്രസ് സഹകരണത്തിനായി സിപിഎം ബംഗാള്‍ ഘടകം മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളേറെയായി. കോണ്‍ഗ്രസ് സഹകരണത്തെ എതിര്‍ത്തിരുന്ന കാരാട്ട് പക്ഷം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളും പൊളിറ്റ് ബ്യൂറോയില്‍ പൊതുവായി ഉയര്‍ന്നുവരും.

ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കുന്ന പിബിയില്‍ കാര്യവും ചര്‍ച്ചയാകാന്‍ സാധ്യത.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: