കണ്ണവം വനത്തില്‍ തോക്കുമായി വേട്ടയ്ക്കെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണവം വനത്തില്‍ തോക്കുമായി വേട്ടയ്ക്കെത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. നെടുംപൊയില്‍ ചേക്കേരി കോളനിയിലെ എടാന്‍ മനോജും(45) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. ഇവരില്‍നിന്ന് തോക്കിനു പുറമെ രണ്ട് കത്തികളും പിടികൂടി. കണ്ണവം റിസര്‍വ് വനത്തില്‍ ചേക്കേരി ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി.ഹരിലാലും സംഘവുമാണ് ഇവരെ പിടികൂടിയത്. ഡപ്യൂട്ടി റേഞ്ചര്‍ മക്സൂദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രമോദ് കുമാര്‍, ജിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: