ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 8

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

1622- ഇംഗ്ലണ്ടിലെ ജയിംസ് ഒന്നാമൻ രാജിവ് ബ്രിട്ടിഷ് പാർലമെന്റ് പിരിച്ചു വിട്ടു

1807- എയ്ലോ യുദ്ധം, നെപ്പോളിയനും റഷ്യയും തമ്മിലുള്ള യുദ്ധം.. നെപ്പോളിയൻ പൂർണമായി ജയിക്കാത്ത ആദ്യ യുദ്ധം..

1872- ലോർഡ് മേയോ ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയിയായി മാറി… ഷെർ-അലി – അഫ്രീദിയാൽ പോർട്ട് ബ്ലെയറിൽ വച്ചു വധിക്കപ്പെട്ടു..

1879- സ്റ്റാൻഫോഡ് ഫ്ലെമിംഗ് time zone (Universal Standard Time) സംബന്ധിച്ച ആശയം ആദ്യമായി അവതരിപ്പിച്ചു

1910- ബേഡൽ പവൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിക്കുന്നതിന് മുന്ന് വർഷം മുമ്പ് അമേരിക്കയിൽ ബോയ്സ് സ്കൗട്ട് പ്രസ്ഥാനം വില്യം ഡി. ബോയ്സ് ആരംഭിച്ചു

1928- അറ്റ്ലാന്റിക്കിന്‌ കുറുകെയുള്ള ആദ്യ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചു. അമേരിക്കയിലെ ഹാർട്ട്‌സ് ഡെയ്‌ലിൽ ആദ്യ സിഗ്നൽ ലഭിച്ചു..

1933- പൂർണമായും ലോഹത്തിൽ നിർമിച്ച ബോയിങ് 247 വിമാനം ആദ്യ പറക്കൽ നടത്തി..

1936- പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റു

1950- ജർമനിയിലെ കുപ്രസിദ്ധമായ STASl രഹസ്യ പോലീസ് സ്ഥാപിച്ചു.

1954- തിരുവിതാംകൂർ മെഡിക്കൽ കോളജ് ആശുപത്രി ( മെഡിക്കൽ കോളജല്ല) പ്രധാനമന്ത്രി നെഹ്റു ഉദ്ഘാടനം ചെയ്തു. ഗേറ്റിൽ തട്ടി കൈ മുറിഞ്ഞതിനാൽ ഡ്രസ് ചെയ്യുന്നതിനായി ആദ്യ ഒ.പി ടിക്കറ്റ് നെഹ്റു വിന്റെ പേരിലായി എന്ന അപൂർവ റെക്കാർഡും (ചികിത്സിച്ചു കൊണ്ട് ആശുപത്രി ഉദ്ഘാടനം ചെയ്യുക)

1971- ലോകത്തിലെ ആദ്യ ഇലക്ട്രോണിക്ക് സ്റ്റോക്ക് എക്സ് ചേഞ്ച് (NASDAQ) പ്രവർത്തനം ആരംഭിച്ചു..

1974- 85 ദിവസം ശൂന്യാകാശത്തിൽ കഴിഞ്ഞ ശേഷം 3 അമേരിക്കൻ ഗഗന സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

1994- ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റിന്റെ എണ്ണത്തിലെ റിക്കാർഡിൽ (432) കപിൽ ദേവ്, ഹാഡ്ലിയെ മറികടന്നു..

2005- ഇസ്രയേൽ – പാലസ്തീൻ വെടിനിർത്തൽ ധാരണ..

ജനനം

1819.. ജോൺ റസ്കിൻ. .ഇംഗ്ലിഷ് സാഹിത്യകാരൻ.. ഗാന്ധിജിക്ക് ഏറ്റവും പ്രിയപ്പെട്ട unto this last എഴുതിയ സാഹിത്യകാരൻ…

1897- ഡോ സക്കീർ ഹുസൈൻ.. ഇന്ത്യയുടെ മുന്നാമത് രാഷ്ട്രപതി.. 1963ൽ ഭാരതരത്നം നേടി..

1903- തുങ്ക അബ്ദുൽ റഹ്മാൻ.. മലേഷ്യയുടെ പ്രഥമ പ്രാധാന മന്ത്രി.

1935- ജയ അരുണാചലം- തമിഴ് നാട്ടിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തക.. working Womens forum എന്ന സംഘടന സ്ഥാപിച്ചു…

1941… ഗസൽ രാജാവ്, പദ്മഭൂഷൺ ജഗജിത് സിങ്

1963- മുഹമ്മദ് അസ്ഹറുദ്ദീൻ.. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ. ഒത്തു കളി വിവാദത്തിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിട്ടു.. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകൻ

ചരമം

1971- കെ.എം മുൻഷി.. വിദ്യാഭ്യാസ വിചക്ഷണൻ, ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ..

1993- എ.പി. കളയ്ക്കാട് (യത്‌ഥാർഥ നാമം കെ. അയ്യപ്പൻ പിള്ള) കവി, വിമർശകൻ, സ്വാതന്ത്ര്യ സമര പോരാളി

1995- കൽപ്പനാ ദത്ത. സ്വാതന്ത്ര്യ സമര പോരാളി. 1930 ലെ ചിറ്റഗോങ്ങ് ആയുധ സമര പോരാളിയായ വിപ്ലവകാരി..

1998- ഹാൾഡർ ലെക്നസ്.. 1955 ൽ നോബൽ നേടിയ ഐസ് ലൻഡ് സാഹിത്യകാരൻ. the great weaver from kashmir എന്ന പ്രഥമ കൃതി തന്നെ ചരിത്രം സൃഷ്ടിച്ചു…

2017- ടി എൻ എ പെരുമാൾ.. വന്യ ജീവി ഫോട്ടോ ഗ്രാഫർ….

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: