നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ പഠനോത്സവം ‘ തിളക്കം – 2019 ‘ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള ഉൽഘാടനം ചെയ്തു

നാറാത്ത് : നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ പഠനോത്സവം
‘ തിളക്കം – 19’ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള ഉൽഘാടനം ചെയ്തു. ചടങ്ങിൽ
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ അരക്കൻ പുരുഷോത്തമൻ അദ്ധ്യക്ഷനായിരുന്നു.

ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ ചിന്തയും ബുദ്ധിശക്തിയും തൊട്ടുണർത്തിയ പ്രഭാഷണം ആട്ടവും പാട്ടും അകമ്പടിയായത് രക്ഷിതാക്കളും അദ്ധ്യാപകരും ഉൾപ്പെടെയുള്ള സദസ്സിന് ഏറെ ആസ്വാദ്യമായി.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ റഹ്മത്ത് പി.ടി.എ പ്രസിഡണ്ട് സി.മനോജ്, ബി ആർ സി ട്രെയിനർ ബേബി പ്രീത , അമൽ നാഥ് പി കെ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലീഡർ തീർത്ഥ സുനിൽ സ്വാഗതവും ദേവിശ്രീ നമ്പ്യാർ നന്ദിയും പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് ഭാഷാ കേളികൾ , ഗണിത കേളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രദർശനം, വായിക്കാം രസിക്കാം, ഗെയിംസ് സോൺ തുടങ്ങിയവയും ഉണ്ടായിരുന്നു.

ബുധനാഴ്ച വൈകുന്നേരം കുട്ടികളും രക്ഷിതാക്കളും അണിനിരന്ന വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: