കണ്ണൂർ തെക്കി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ മക്കാനിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ഡിവൈഡറിലിടിച്ച ഹ്യൂണ്ടായ് ഐ20 കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചു. വെസ്റ്റണ്‍ ഇന്ത്യ പ്ലൈവുഡിൽ നിന്നും സാധനങ്ങൾ കയറ്റി ഒറീസയിലെക്ക് പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ടൗൺ, ട്രാഫിക് പോലീസ് സ്ഥലത്തെത്തി. അശാസ്ത്രീയമായ നിർമാണവും കാഴ്ച്ചയിൽ പെടാത്തതുമായ ഡിവൈഡർ മൂലം കഴിഞ്ഞ ദിവസവും വാഹനം അപകടത്തിൽ പെട്ടിരുന്നു. ഈ ഭാഗത്ത് വാഹനം ഡിവൈഡറിലിടിച്ച് അപകടം പതിവാണ്.