പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ ഒളിവിൽ

പെരിങ്ങോം : വീട്ടിൽ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി . ഇന്നലെ രാവിലെ പത്തര മണിയോടെയാണ്ടി.വി.കാണുകയായിരുന്ന പതിനാറുകാരിയെ വീട്ടിൽ കയറിയ  പെരിങ്ങോം ടൗണിലെ ഓട്ടോ ഡ്രൈവർ റിയാസ് ( 34 ) കയറി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് . പെൺകുട്ടി നിലവിളിച്ചതോടെ ആളുകൾ ഓടി എത്തുമ്പോഴെക്കുംപ്രതി ഓടി രക്ഷപ്പെട്ടു . പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോനിയമപ്രകാരം കേസെടുത്തപോലീസ് ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: