ഫിലമെന്റ് രഹിത കേരളം പദ്ധതിക്ക് തുടക്കം


ഊര്‍ജ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫിലമെന്റ് രഹിത കേരളം പദ്ധതി വഴിയുള്ള എല്‍ഇഡി ബള്‍ബുകളുടെ ജില്ലാതല വിതരണം കോര്‍പറേഷന്‍ ഹാളില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ പരിധിയിലെ 225 അങ്കണവാടികള്‍ക്കാണ് എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നത്. ഊര്‍ജസംരക്ഷണത്തിന്റെ തുടക്കമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമാക്കണമെന്നും മേയര്‍ പറഞ്ഞു.
ഓരോ അങ്കണവാടിക്കും മൂന്നെണ്ണം വീതം ബള്‍ബുകള്‍ നല്‍കും. വരുംദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെ അങ്കണവാടികള്‍ക്കും എല്‍ഇഡി ബള്‍ബുകള്‍ ലഭ്യമാക്കും.
ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ എന്‍ സുകന്യ, സുരേഷ്ബാബു എളയാവൂര്‍, കോര്‍പറേഷന്‍ സെക്രട്ടറി ഡി സാജു, കെ എസ് ഇ ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി ചന്ദ്രബാബു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ വി ഷൈനി, എ പി വിജേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: