ടൂറിസ്റ്റ് ബസുകളിലെ നിറങ്ങളും ഇനി ഏകീകൃതം; തീരുമാനം നാളെ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ

സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന ടൂറിസ്റ്റ് ബസുകളിലെ വർണചിത്രങ്ങൾക്ക് നിയന്ത്രണം വരുന്നു. ടൂറിസ്റ്റ് ബസുകൾക്കെല്ലാം ഏകീകൃത നിറം ഏർപ്പെടുത്തും. ഏതു വേണമെന്ന് വ്യാഴാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) യോഗം തീരുമാനിക്കും.

കോൺട്രാക്ട് കാര്യേജ് സംഘടനാപ്രതിനിധികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് നിർദേശങ്ങൾ കേട്ടായിരിക്കും അന്തിമതീരുമാനം. വെള്ളനിറത്തിന് മധ്യത്തിൽ ചെറിയ വർണവരകളുള്ള ഡിസൈനാണ് പൊതുവിലുള്ള അഭിപ്രായം. എസ്.ടി.എ. യോഗ തീരുമാനം ആർ.ടി. ഓഫീസുകളിൽ ഉത്തരവായി എത്തുന്നതോടെ തീരുമാനം നടപ്പാവും.

അഖിലേന്ത്യാ പെർമിറ്റുള്ള ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃതനിറം വേണമെന്ന് കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത്തരം ബസുകൾക്ക് വെള്ളനിറത്തിൽ മധ്യത്തിലൂടെ നീലവരയാണുള്ളത്. സംസ്ഥാന പെർമിറ്റുള്ള ടൂറിസ്റ്റ് ബസുകൾക്കും ഇതേശൈലി സ്വീകരിക്കാനാണ് സാധ്യത.
ടൂറിസ്റ്റ് ബസുകളുടെ ബോഡികളിൽ സിനിമാ താരങ്ങൾ, വന്യമൃഗങ്ങൾ തുടങ്ങി വർണശബളമായ ചിത്രങ്ങളാണ് ഇടം പിടിക്കാറുള്ളത്. കാൽനടയാത്രക്കാരുടെയും മറ്റുവാഹനങ്ങൾ ഓടിക്കുന്നവരുടെയും ശ്രദ്ധ ഇത്തരം വണ്ടികളിലേക്ക് തിരിയുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായാണ് മോട്ടോർവാഹന വകുപ്പ് വിലയിരുത്തുന്നത്. മൂന്നരമുതൽ നാലുലക്ഷംവരെ രൂപ ചെലവാക്കിയാണ് ഇത്തരത്തിൽ വാഹനത്തെ മാറ്റിയെടുക്കുന്നത്. ബസ് രജിസ്‌ട്രേഷന് വരുമ്പോൾ മിതമായ നിറങ്ങളാണുണ്ടാവാറ്. ഇതിനുശേഷമാണ് ചിത്രങ്ങളും മാറ്റും വരയ്ക്കാറുമുണ്ട്.ഇത്തരം ബസുകളിൽ ആറുലക്ഷം രൂപവരെ വിലവരുന്ന സൗണ്ട്-ലൈറ്റ് സംവിധാനങ്ങളും പിടിപ്പിക്കാറുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: