അണിഞ്ഞൊരുങ്ങി പ്രവാസ ലോകം; KASS-UAE ഒരുക്കുന്ന പ്രഥമ സംഗമവും കായികോത്സവവും 10ന്

കമ്പിൽ: കമ്പിൽ ഏരിയ സംയുക്ത സമിതി-യു.എ.ഇ (KASS-UAE) യുടെ കീഴിൽ ‘ലിഖാഅ്‌’ എന്ന പേരിൽ പ്രവാസലോകത്തെ വ്യത്യസ്ത കോണുകളിലുള്ളവരുടെ പ്രഥമ സഹൃദ സംഗമവും കായിക മത്സരങ്ങളും വരുന്ന ജനുവരി 10ന് നടക്കും. കാലത്ത് 9 മണി മുതൽ രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന പരിപാടിക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പിറകു വശത്തുള്ള അജയൽ സ്പോർട്സ് ഗ്രൗണ്ട് സാക്ഷിയാകും. കമ്പിൽ, കുമ്മായക്കടവ്, പാട്ടയം, പന്ന്യങ്കണ്ടി എന്നിവിടങ്ങളിലുള്ള പ്രദേശവാസികളുടെ കൂട്ടായ്മയാണ് KASS-UAE എന്ന പേരിൽ അറിയപ്പെടുന്നത്.

ഉദ്ഘാടന പരിപാടിക്കു ശേഷം ക്രിക്കറ്റ്, ഫുട്ബോൾ, ഷൂട്ടൗട്ട്, വടം വലി തുടങ്ങി വിവിധയിനം കായികമത്സരങ്ങളും ഗ്രൗണ്ടിൽ അരങ്ങേറും. പ്രഥമ സംഗമത്തിലും തുടർന്നു നടക്കുന്ന കായികമാമാങ്കത്തിലും പങ്കെടുക്കുവാനായി ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിൽ നിന്നും നിരവധി പേർ എത്തിച്ചേർന്നിട്ടുള്ളതായി സംഘാടക സമിതി ചെയർമാൻ അഹമ്മദ് കമ്പിൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: