നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

കണ്ണൂർ: നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടയന്നൂർ പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ജനുവരി 15, 16,17 തീയ്യതികളിൽ വിവിധ കലാ പരിപാടികളോടും കൂടി നടത്തപ്പെടുന്നു. ജനു: 15 ചൊവ്വാഴ്ച നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര, തുടർന് വൈകുന്നേരം ശിവക്ഷേത്രം, ശിവ ഭക്തി, ശിവരാത്രി തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി നാറാത്ത് കൈവല്യാനന്ദാശ്രമം സ്വാമി കൈവല്യാനന്ദ സരസ്വതിയുടെ ആദ്ധ്യാത്മിയ്കപ്രദാഷണം, 8:15 ന് പള്ളിക്കുന്ന് ജയ് ജവാൻ വനിതാ കൂട്ടായ്മയുടെ തിരുവാതിരക്കളി, രാത്രി 8:30 ന് തന്യ രഘുനാഥ് മാങ്ങാടിന്റെ സംഗീതക്കച്ചേരി, 9:30 ന് ഫ്രീലാന്റ് മ്യൂസിക്ക കമ്പിലിന്റെ ഭക്തിഗാനസുധ, ജനു: 16 ന് രാവിലെ: നടതുറക്കൽ, നിത്യപൂജകൾ, നിറമാല, ദീപാരാധന, പ്രവാശുദ്ധി, വാസ്തു ഹോമം, വാസ്തുകലശ പൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, ഭഗവതിസേവ. വൈകുന്നേരം ശ്രീ കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് തൃക്കൺ മഠം മാതൃസമിതിയുടെ തിരുവാതിരക്കളി, രാത്രി നൃത്തനൃത്യങ്ങൾ. ജനു: 17 ന് രാവിലെ നട തുറക്കൽ, പള്ളിയുണർത്തൽ, അഭിഷേകം, മലർനിവേദ്യം, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തഞ്ച് കലശപൂജ,.കലശാഭിഷേകം, ഗണപതിക്ക് ഒറ്റ നിവേദ്യം, 108 തേങ്ങകളുടെ മഹാഗണപതി ഹോമം ഉച്ചയ്ക്ക് പ്രസാദസദ്യ.വൈകുന്നേരം :ചെറുതാഴം രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന കാഴ്ചശീവേലി. രാത്രി നീലേശ്വരം മാടമന ശ്രീധരന്റ തിടമ്പ് നൃത്തം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
NB: മഹാഗണപതി ഹോമം 100, ഭഗവതിസേവ50.
പ്രസാദ സദ്യയുടെ സാദനങ്ങൾ പ്രാർത്ഥനയായി സമർപ്പിക്കുന്നവർ ജനുവരി 14 നകം ക്ഷേത്രനടയിൽ സമർപ്പിക്കേണ്ടതാണ്.
കലാപരിപാടികളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി 10ന് മുമ്പായി താഴെ കാണുന്ന നംമ്പറിൽ ബന്ധപ്പെടുക 9847371644.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: