ചാരായവേട്ടക്കിറങ്ങിയ എക്സൈസ് സംഘത്തിന് കിട്ടിയത് നാടൻ തോക്ക്

ശ്രീകണ്ഠാപുരം റെയിഞ്ച് ഇൻസ്പെക്ടറും എക്സൈസ് സംഘവുചേർന്ന് വലിയ അരീക്കമല ഭാഗത്ത് പരിശോധന നടത്തവേ (KL 59 H 2348 ) ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന നാടൻ തോക്കും അഞ്ച് തിരകളും പിടികൂടി. പ്രതിയായി ജിൻസ് വർഗീസ് എന്നയാളെ അറസ്റ്റ് ചെയ്തു.കൂട്ടുപ്രതിയായ അഖിൽ ടി.എസ്എന്നയാൾ ഓടിരക്ഷപ്പെടുകയായിരുന്നു .പ്രതിയെയും തോക്കും മറ്റ് സാധനങ്ങളു കുടിയാന്മല പോലീസിന് കൈമാറും.ഇതിന് മുമ്പ് ചാരായം വാറ്റുകയായിരുന്ന ചപ്പിലി അനിഷ് ,സാബു എന്നിവരിൽ നിന്നും ഇതേ തരത്തലുള്ള തോക്ക് പിടിച്ചിരുന്ന ഈ മേഘലകളിൽ ജീവൻ പണയം വെച്ചിട്ടാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് എക്സൈസ് കാരെ കയ്യേറ്റം ചെയ്യുകയും ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ശ്രീകണ്ഠാപുരം എക്സൈസ് ഇൻസെപകർ പി.പി ജനാർദൻ ചാർജെടത്തിന് ശേഷം ശക്തമായ റെയ്ഡുകൾ ന്നത്തിയതിന്റെ ഭാഗമായി ഒരു പരിധി വരെ ചാരായം വാറ്റുകുറഞ്ഞ ട്ടുണ്ട്.പരിശോധനക്ക് CEO മാരായ അഷറഫ് എം.വി,ഷിബു പി.,അബ്ദുൾ ലത്തീഫ് വി,അഖിൽ ജോസ് ,എക്സൈ ഡ്രൈവർ കേശവൻ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: