തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട :രണ്ട് പേർ പിടിയിൽ

തളിപ്പറമ്പ.വാഹന പരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന വൻ കഞ്ചാവ് ശേഖരവുമായി രണ്ടു പേരെ പോലീസ്പിടികൂടി. കാര്യമ്പലത്ത് താമസിക്കുന്ന ചപ്പാരപ്പടവ് താഴെ എടക്കോത്തെ ചപ്പന്റകത്ത് അലി അക്ബർ (35), ചുഴലിയിൽ താമസിക്കുന്ന കുറുമാത്തൂർ പൂഴികടവിലെ ചപ്പന്റെ കത്ത് ജാഫർ (48) എന്നിവരെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ധർമ്മശാല എഞ്ചിനീയറിംഗ് കോളേജിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന ഇൻസ്പെക്ടർ എസ്.എച്ച്.ഒ.കെ.ജെ – വിനോയി പ്രിൻസിപ്പൽ എസ്.ഐ.കെ.ദിനേശൻ, എ.എസ്.ഐമാരായ ശാർങ ധരൻ, മാത്യു ,രാജേഷ്, സീനിയർ സി .പി ഒ മാരായ രാജീവൻ, രമേശൻ എന്നിവർ അടങ്ങിയ സംഘം തന്ത്രപരമായി പിടികൂടിയത്.ഇന്ന് രാവിലെ 10.30 മണിയോടെയാണ് ഇരുവരും പോലീസ് പിടിയിലായത് കണ്ണൂരിൽ നിന്നും KL59.ജെ.3752 നമ്പർ വാഗണർ കാറിലാണ് കഞ്ചാവുമായി ഇരുവരും എത്തിയത് പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്താൻ ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നതാണെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞത്. വലിയ ട്രാവൽ ബേഗുകളിലായി ഒളിപ്പിച്ചു വെച്ച 16 കിലോ 700 ഗ്രാം ഉണക്ക കഞ്ചാവ് പോലീസ് പിടിച്ചെടുത്തു വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: