പയ്യന്നൂരിൽ തീവണ്ടി കൾ തടഞ്ഞു, പെരുമ്പയിൽ 100 ഓളം ചരക്ക് ലോറികൾ തടഞ്ഞിട്ടു

പയ്യന്നൂർ: ദേശീയ ട്രേയ്ഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. പയ്യന്നൂരിൽ പണിമുടക്കിയ തൊഴിലാളികൾപ്രകടനമായി തീവണ്ടികൾ തടഞ്ഞിട്ടു.രാവിലെ എ ഗ് മോർ എക്സ്പ്രസും, ഏറനാട് എക്സ്പ്രസുമാണ് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ തടഞ്ഞിട്ട ത്: സമരം സി കൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.എം.ശ്രീധരൻ അധ്യക്ഷനായിരുന്നു ടി. ഐ. മധുസൂദനൻ ,കെ.പി.മധു, കെ.വി, ബാബു.,പി .വി.കുഞ്ഞപ്പൻ, കെ.രാഘവൻ, ആർ.വേണു, എം.ചന്ദ്രൻ, വി.നാരായണൻ എന്നിവർ പ്രസംഗിച്ചു ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം സ്തംഭിച്ചു.തുടർന്ന് പോലീസ് തീവണ്ടി തടഞ്ഞവരെ അറസ്റ്റു ചെയ്ത് നീക്കിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു – അതേ സമയം ദേശീയ പാതയിൽ നിരയായി നൂറോളം ചരക്ക് ലോറികളെ പണിമുടക്കിയ തൊഴിലാളികൾ തടഞ്ഞിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: