ചരിത്രത്തിൽ ഇന്ന്: ജനുവരി 8

0

world typing day

war on Poverty day

1431.. ജുവൻ ഓഫ് ആർക്കിനെതിരെ സൈനിക ഭരണകൂടം കുറ്റവിചാരണ ആരംഭിച്ചു. മെയ് 30 ന് വധിച്ചു…

1768- ആധുനിക സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫിലിപ്പ് ആസ്ലേ ബ്രിട്ടനിൽ പ്രഥമ സർക്കസ് പ്രദർശനം നടത്തി…

1790- ജോർജ് വാഷിങ് ടൺ ആദ്യമായി ഐക്യ അമേരിക്കയെ അഭിസംബോധന ചെയ്തു..

1806- കേപ് കൊളംബിയ ബ്രിട്ടിഷ് കോളനിയായി..

1912- ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായി…

1916. ഒന്നാം ലോക മഹായുദ്ധത്തിലെ Battle of Gallipol സമാപിച്ചു.

1926- ഫെജാസ് സൗദി അറേബ്യ എന്ന് പുനർ നാമകരണം ചെയ്തു…

1959- ഫീഡൽ കാസ്ട്രോ യുടെ ക്യൂബൻ വിപ്ലവം സാന്റിയാഗോ പട്ടണം പിടിച്ചെടുക്കലോടെ പൂർണമായി…

1994- റഷ്യൻ ബഹിരാകാശ സഞ്ചാരി Valeri Polykov Mir space സ്റ്റേഷനിൽ 437 ദിവസം താമസിച്ചു പഠനം തുടങ്ങി..

2009 – ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തു..

ജനനം

1909- ആശാ പൂർണാ ദേവി… 1976 ൽ പ്രഥമ പശ്രുതി എന്ന കൃതിക്ക് ജ്ഞാനപീഠം നേടിയ ബംഗാളി സാഹിത്യകാരി..

1925- ഡോ രാജാരാമണ്ണ.. ആണവ ശാസ്ത്രജ്ഞൻ. മുൻ കേന്ദ്ര മന്ത്രി.. 1974 പൊക്രാൻ അണു സ്ഫോടന ശിൽപ്പി..

1935- എൽവിസ് പ്രസ്ലി – റോക്ക് ആൻറ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ പോപ്പ് സംഗീതജ്ഞൻ..

1936- ജെ.എൻ. ദീക്ഷിത് – മലയാളിയായ മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി, അംബാസഡർ..

1942- സ്റ്റീഫൻ ഹോക്കിങ്. ചക്രക്കസേരയിൽ ഇരുന്ന് തമോഗർത്ത പoനം സംബന്ധിച്ച നിരവധി പഠനങ്ങൾ നടത്തിയ വിഖ്യാത ബ്രിട്ടിഷ് ഭൗതിക ശാസ്ത്രജ്ഞൻ…

1951- ജിജാ മാധവൻ – കർണാടക ഐ.പി.എസ് ഉദ്യോസ്ഥ.. മലയാളിയായ പ്രഥമ ഐ പി.എസ് കാരി.. കർണാടകയിൽ നിയമനം. സ്വാതന്ത്ര്യ സമര സേനാനി ടി.കെ. മാധവന്റെ പുത്രി..

ചരമം

1324- മാർക്കോ പോളോ . ഇറ്റാലിയൻ പര്യവേക്ഷകൻ….

1642.. ഗലീലിയോ ഗലീലി- വിഖ്യാത വാന ശസ്ത്രജ്ഞൻ…

1884- കേശവ് ചന്ദ്ര സെൻ. വിഖ്യാത സാമൂഹ്യ പരിഷ്കർത്താവ്.. സ്വാതന്ത്ര്യ സമര സേനാനി…

1941- റോബർട്ട് ബേഡൽ പവൽ.. സ്കൗട്ട് പ്രസ്ഥാന സ്ഥാപകൻ..

1976- ചൗ എൻ ലായ്.. പ്രഥമ ചൈനിസ് പ്രധാനമന്ത്രി..

1996.. ഫ്രാൻസോ മിത്തറാങ്ങ്. ഏറെക്കാലം ഫ്രാൻസ് പ്രസിഡണ്ട്.. (21മത് പ്രസിഡണ്ട്)

( എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading