പാണലാട് യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്റഫ്. വി യുടെ പ്രചരണ ബോർഡിൽ സി.പി.എം പ്രവർത്തകർ ചാണകം ഒഴിച്ച് വികൃതമാക്കിയതായി പരാതി
പാണലാട് : കൂടാളി ഗ്രാമ പഞ്ചായത്ത് 6 ആം വാർഡ് പാണലാട് യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്റഫ്.വി യുടെ പ്രചരണ ബോർഡിന് നേരെ വീണ്ടും സി.പി.എം അതിക്രമം. പാളാട് ഇല്ലത്തും താഴെയിൽ സ്ഥാപിച്ച പ്രചരണ ബോർഡ് ഇന്നലെ രാത്രി ചാണകം ഒഴിച്ച് വികൃതമാക്കി. ഇതിന് മുന്നേ വ്യാപകമായി പ്രചരണ ബോർഡുകൾ മോഷണം പോയിരുന്നു. ഇത് മട്ടന്നൂർ പോലീസിൽ പരാതിപ്പെട്ടതിന് ശേഷമാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവം അരങ്ങേറുന്നത്. പരാജയഭീതിയിലായ സി.പി.എം നേതൃത്വം ബോധവപൂർവ്വം ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി നാടിനപമാനമാവുകയാണെന്ന് കോൺഗ്രസ്സ് പട്ടാന്നൂർ മണ്ഡലം വൈസ് പ്രസിഡന്റും, യു.ഡി.എഫ് 6 ആം വാർഡ് ചെയർമാനുമായ പി.കെ സുരേഷ് ബാബു അഭിപ്രായപ്പെട്ടു.