കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്ദ്രവയല്‍, ഈങ്കുളം, മുണ്ടര്‍കണം, വങ്ങാട്, ചാത്തന്‍ പറ, കൊരമ്പക്കല്ല്, പോത്താംകണ്ടം, നീലിരിങ്ങ, പൊന്നംവയല്‍, കോട്രാടി, വള്ളിപിലാവ് എന്നീ ഭാഗങ്ങളില്‍  ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല വെസ്റ്റ്, കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം, ഗോള്‍ഡന്‍ വര്‍ക്ക് ഷോപ്പ്, കിഴക്കെകര, പൊലീസ് കോളനി, നോര്‍ത്ത് മലബാര്‍ പ്രസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ മുതല്‍ വൈകിട്ട് 2.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കട്ട് ആന്റ് കവര്‍, ഏച്ചൂര്‍ ഓഫീസ്, അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, പുലിദൈവം  കാവ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറശ്ശിനിക്കടവ്, കൂഴിച്ചാല്‍, സ്‌നേക്ക്പാര്‍ക്ക്, ഇ കെ എന്‍ എം ഹോസ്പിറ്റല്‍, തവളപ്പാറ, കോള്‍മൊട്ട, കനിച്ചേരി, ഐ സി എം, മമ്പാല എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എക്കാല്‍ മെട്ട, തട്ടാരിപ്പാലം, മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, അഞ്ചരക്കണ്ടി തവക്കല്‍, തട്ടാരി ടൗണ്‍, ജിന്നുമ്മ, രജിസ്ട്രാര്‍ ഓഫീസ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നാവ്, അലവില്‍, ഒറ്റത്തെങ്ങ് എന്നീ  ഭാഗങ്ങളില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നിട്ടാറമ്പ, അരിങ്ങോട്ടുവയല്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവ്വായി സോമില്‍, കവ്വായി  കാര, തായിനേരി തുളുവന്നൂര്‍, തായിനേരി സ്‌കൂള്‍ എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ എട്ട് ചൊവ്വാഴ്ച രവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റടി, പരത്തിക്കാട്, എംഎല്‍എ ലാഡ്, ടോപ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: