തലശ്ശേരി കോപ്പാലത്ത് വാഹന പരിശോധനക്കിടെ വൻ വിദേശ മദ്യ ശേഖരം പിടികൂടി

കണ്ണൂര്‍: വാഹന പരിശോധനക്കിടെ വൻവിദേശ മദ്യ ശേഖരം പിടികൂടി. ന്യൂ മാഹി പോലീസ് സ്റ്റേഷന് പരിധിയിൽ പുലര്‍ച്ചെ ന്യൂ മാഹി എസ്.ഐ മഹേഷും സംഘവും കോപ്പാലത്തുവെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് മദ്യശേഖരം പിടികൂടിയത്.
പോണ്ടിച്ചേരി സ്റ്റേറ്റിൽപ്പെട്ട മാഹിയിൽ മാത്രം വിൽപ്പനാനുമതിയുള്ള 750 ml അടങ്ങുന്ന 236 മദ്യ കുപ്പികളും 180 ml 48 മദ്യ കുപ്പികളും KL 13 M 736 ഓട്ടോറിക്ഷയിൽ മാഹിയിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന സരുൺ ചാലാട് എന്ന ആളെ പോലീസ് വാഹനസഹിതം അറസ്റ്റ് ചെയ്തു.
Cr No 492/20 U/S 58 of Abkari Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തി വരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാജന്, സി.പി.ഓ നിഷില്‍, മുരളി എന്നിവരും മദ്യം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.