ഹരിത തെരഞ്ഞെടുപ്പിനായി ഹരിത വര്‍ണോത്സവം


ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഹരിത ശുചിത്വ മിഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഹരിത വര്‍ണോത്സവം ചലച്ചിത്ര താരം നിഹാരിക എസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍ അധ്യക്ഷനായി. ചടങ്ങില്‍ സംസ്ഥാന ശുചിത്വമിഷന്‍ നടത്തിയ ഹോര്‍ഡിങ് ഡിസൈനിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അജോഷ് കുമാര്‍ മാടായിക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
അജോഷ് കുമാര്‍ മാടായി, സുമേഷ്, സജീവ് പുതിയതെരു, വിഷ്ണു ദര്‍ശന്‍, സൂര്യകിരണ്‍, കെ അനജ്, ഷീബ സനേഷ്, ഉമേഷ് കൊയ്യോട്, അനീഷ് പിഞ്ചു, സജു കൊറ്റാളി, ബിജു മാര്‍ച്ച്, ബിജു കൊറ്റാളി തുടങ്ങി സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം ചിത്രകാരന്മാര്‍ ക്യാന്‍വാസില്‍ ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ വരച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എം അബ്ദുള്‍ നാസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഹരിത കേരള മിഷന്‍ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍,  ശുചിത്വമിഷന്‍ അസി കോ ഓഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ പി എം രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: