സായുധ സേന പതാക ദിനം ആചരിച്ചു

സായുധ സേന പതാക ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സമര്‍പ്പണ ബോധമാണ്  സായുധ സേനയുടെ ശക്തിയെന്ന്   മന്ത്രി അഭിപ്രായപ്പെട്ടു. ഏത് സാഹചര്യങ്ങളേയും നേരിടാന്‍ സാധ്യമായ സൈനിക ശക്തിയാണ് രാജ്യത്തിനുള്ളത്. മറ്റേത് സേവനത്തേക്കാളും വിലപ്പെട്ടതാണ് രാഷ്ട്ര സേവനമെന്നും അതിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പതാക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ യുദ്ധസ്മാരകത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ  നേതൃത്വത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പതാക ദിനാചാരണ ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് കേണല്‍ (റിട്ട )എന്‍ വി ജി നമ്പ്യാര്‍ അധ്യക്ഷനായി. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം രവീന്ദ്രന്‍, രാമചന്ദ്രന്‍ ബാവിലേരി, വാര്‍ മെമ്മോറിയല്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി ജനാര്‍ദ്ദനന്‍ നമ്പ്യാര്‍, പി വി പ്രേമാനന്ദ്, എന്‍ സി സി കേഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: