എട്ടു മാസത്തിന് ശേഷം മുഖ്യമന്ത്രി കണ്ണൂരിൽ; തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ പങ്കെടുക്കുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റികളിൽ പങ്കെടുക്കുന്നു. പിണറായി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു ആദ്യ പരിപാടി. വൈകുന്നേരം ധർമടത്തെ അവലോകന യോഗത്തിലും പങ്കെടുത്തു. പാറപ്രം – മേലൂർക്കടവ് അപ്രോച്ച് റോഡ് സന്ദർശിച്ച മുഖ്യമന്ത്രി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. എട്ടു മാസത്തിന് ശേഷം ജില്ലയിലെത്തിയ അദ്ദേഹം വരും ദിവസങ്ങളിൽ കണ്ണൂർ, പെരളശേരി, അഞ്ചരക്കണ്ടി തുടങ്ങിയ ഏഴു സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാകും.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പരിപാടികളില്‍ ഇല്ലാത്തത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: