നാളെ ഭാരത് ബന്ദ്

ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ പ്ര​തി​പ​ക്ഷം ചൊ​വ്വാ​ഴ്​​ച​ത്തെ ഭാ​ര​ത്​ ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ബ​ന്ദി​െൻറ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള എ​ല്ലാ വ​ഴി​ക​ളും സ്​​തം​ഭി​പ്പി​ക്കാ​ൻ സ​മ​ര​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. ഇ​തോ​ടെ ​ ഡ​ൽ​ഹി പൊ​ലീ​സ്​ കൂ​ടു​ത​ൽ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു.

ഞാ​യ​റാ​ഴ്​​ച സിം​ഘു അ​തി​ർ​ത്തി​യി​ൽ യോ​ഗം ചേ​ർ​ന്ന്​ ക​ർ​ഷ​ക​ർ ഭാ​വി​പ​രി​പാ​ടി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കി. പ​ഞ്ചാ​ബി​നും ഹ​രി​യാ​ന​ക്കും പു​റ​മെ ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്​ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്കെ​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ, ആ​ർ.​ജെ.​ഡി, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, ജ​മ്മു-​ക​ശ്​​മീ​രി​ലെ ഗു​പ്​​ക​ർ സ​ഖ്യം എ​ന്നി​വ​ർ ബ​ന്ദി​നെ പി​ന്തു​ണ​ച്ച്​ സം​യു​ക്ത പ്ര​സ്​​താ​വ​ന പു​റ​പ്പെ​ടു​വി​ച്ചു.

മൂ​ന്ന്​ ക​രി​നി​യ​മ​ങ്ങ​ളും വൈ​ദ്യു​തി ബി​ല്ലും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, ഡി.​എം.​കെ നേ​താ​വ്​ എം.​കെ. സ്​​റ്റാ​ലി​ൻ, എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ദ്​​ പ​വാ​ർ, ആ​ർ.​ജെ.​ഡി നേ​താ​വ്​ തേ​ജ​സ്വി യാ​ദ​വ്, എ​സ്.​​പി നേ​താ​വ്​ മു​ലാ​യം സി​ങ്​​ യാ​ദ​വ്​ തു​ട​ങ്ങി​യ​വ​ർ പ്ര​സ്​​താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ചു.

വോ​ട്ടി​ങ്ങും ച​ർ​ച്ച​യും ത​ട​ഞ്ഞ്​ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ രീ​തി​യി​ലാ​ണ്​ മൂ​ന്നു​ നി​യ​മ​ങ്ങ​ളും പാ​ർ​ല​മെൻറി​ൽ പാ​സാ​ക്കി​യ​തെ​ന്ന്​ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ഷ​ക​രു​ടെ നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ആം ആദ്​മി പാർട്ടി, ശി​വ​സേ​ന​, ടി.​ആ​ർ.​എ​സ്​, ശി​രോ​മ​ണി അ​കാ​ലി​ദ​ൾ എന്നീ കക്ഷികളും ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പഞ്ചാബ്​ ഹരിയാന ബാർ കൗൺസിൽ, ട്രാൻസ്​പോർട്ട്​ യൂനിയനുകൾ എന്നിവയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​.

ക​രി​നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​െൻറ രാ​ജീ​വ്​ ഗാ​ന്ധി ഖേ​ൽ​ര​ത്​​ന അ​വാ​ർ​ഡ്​ തി​രി​ച്ചേ​ൽ​പി​ക്കു​മെ​ന്ന്​​ സ​മ​ര​സ്​​ഥ​ല​ത്തെ​ത്തി​യ ബോ​ക്​​സി​ങ്​​ താ​രം വി​ജേ​ന്ദ​ർ സി​ങ്​​ പ​റ​ഞ്ഞു.

ഡൽഹിയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രാഫിക് പൊലീസ് ഡൽഹിയിൽ പ്രവേശിക്കാനും തിരിച്ചുപോകാനും ബദൽവഴികൾ ആശ്രയിക്കാൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: