തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്തു തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ അഞ്ച് ജില്ലകളില്‍. ഇന്നു നിശബ്ദ പ്രചാരണത്തിന്റെ ദിനം. പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. നാളെ രാവിലെ 7 മണി മുതൽ വോട്ടിങ് ആരംഭിക്കും. അഞ്ചു ജില്ലകളിലായി 24,584 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ വിധിയെഴുതുന്നത് 88,26,620 വോട്ടർമാരാണ്. 5 ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 56,122 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പോളിങ്ങ് സാമഗ്രികളുടെ വിതരണം രാവിലെ മുതല്‍ ആരംഭിക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പത്തിനും മൂന്നാം ഘട്ടം 14 നും നടക്കും. 

വോട്ടെണ്ണല്‍ 16 നാണ്. ഇന്നലെ പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി മൂന്നു പ്രധാന മുന്നണികളും സജീവമായിരുന്നു. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ്- ബിജെപി രഹസ്യബന്ധമാണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. ആരോപണം തോൽവി മുന്നിൽ കണ്ടാണെന്ന് യുഡിഎഫ് മറുപടി നൽകി. എന്നാൽ കൂട്ടുകെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ബിജെപി കുറ്റപ്പെടുത്തല്‍. കലാശക്കൊട്ടു പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദ്ദേശം നൽകിയിരുന്നതിനാൽ കാളവണ്ടിയും കാൽനടയാത്രയും ആയി അവസാന പരസ്യ പ്രചാരണം കൊഴുപ്പിക്കാൻ സ്ഥാനാർഥികളും നേതാക്കളും സജീവമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: