അതിയടം ശ്രീ പുതിയകാവ് ക്ഷേത്രം കളിയാട്ട മഹോത്സവം

നെരുവമ്പ്രം : അതിയടം ശ്രീ പുതിയകാവ് ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 11 , 12 ,13 തീയതികളിൽ നടക്കും . 11 ന് കാലത്ത് ക്ഷേത്ര പടിപ്പുര സമർപ്പണം തന്ത്രി ശ്രീ നടുവത്ത് പുടയൂർ ഇല്ലത്ത് വാസുദേവൻ നമ്പുതിരിപ്പാടിൻറെ മുഖ്യ കാർമികത്വത്തിൽ വൈകുന്നേരം 6:30 ന്
ചടങ്ങുകൾ ആരംഭിക്കും. രാത്രി 8 :30 ന് നെരുവമ്പ്രം നാട്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന
‘നൃത്ത സന്ധ്യ’യും 12 ന് വൈകുന്നേരം വിവിധ തെയ്യകോലങ്ങളുടെ
വെള്ളാട്ടം. രാത്രി 8 ന് അന്നദാനം. 13 ന് രാവിലെ മുതൽ ധർമ്മ ദൈവം ,
കന്നിക്കൊരുമകൻ , കുറത്തിയമ്മ , ബാലി , കുണ്ഡോർ ചാമുണ്ഡി ,
വിഷ്ണു മൂർത്തി , ഗുളികൻ ,വടക്കത്തി ഭഗവതി എന്നീ തെയ്യ
കോലങ്ങളുടെ തിരുപ്പുറപ്പാട് . ഉച്ചയ്ക്ക് 12 :30 ന് അന്നദാനം ,
വൈകീട്ട് ആറാടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: