കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന്‌ സമർപ്പിക്കുന്നത്‌ വിളംബരം ചെയ്‌ത്‌ മട്ടന്നൂരിൽ വർണ്ണ ശബളമായ റാലി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന്‌ സമർപ്പിക്കുന്നത്‌ വിളംബരംചെയ്‌ത്‌ മട്ടന്നൂർ നഗരത്തിൽ വർണ്ണ ശബളമായ വിളംബര റാലി നടത്തി. വിളംബര ഘോഷയാത്രയിൽ തൃശൂരിൽനിന്നുള്ള പുലിക്കളി സംഘം ശ്രദ്ദേയമായി. മട്ടന്നൂർ നഗരസഭയുടെയും കീഴല്ലൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിലുള്ള വർണാഭമായ ഘോഷയാത്രയ്‌ക്ക്‌ വാദ്യമേളം, കഥകളി രൂപം, കരകാട്ടം, മയിലാട്ടം, ബൊമ്മനാട്ടം, മുത്തുക്കുടകൾ തുടങ്ങി നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളും പകിട്ടേകി. വിദ്യാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്ലോട്ടുകളും ഉണ്ടായിരുന്നു. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലയിലെ മറ്റ്‌ ജനപ്രതിനിധികൾ, കിയാൽ എംഡി വി തുളസീദാസ്‌ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങളും അധ്യാപികമാരും കേരളീയ വേഷത്തിൽ അണിനിരന്നു.. മത്സരപ്ലോട്ടുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക്‌ 5000, 3000, 2000 ക്യാഷ്‌ പ്രൈസ്‌ നൽകുന്നുണ്ട്. പാലോട്ടുപള്ളിയിൽനിന്ന്‌ ആരംഭിക്കുന്ന വിളംബരജാഥ ഗതാഗത സ്‌തംഭനം ഒഴിവാക്കാൻ നഗരംചുറ്റാതെ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. സംഘാടകസമിതി ചെയർമാൻ പി പുരുഷോത്തമൻ . എ കെ സുരേഷ്‌കുമാർ, വി പി ഇസ്‌മായിൽ, വി കെ സുഗതൻ, എൻ ഷാജിത്ത്‌, കെ പി രമേശ്‌ബാബു തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: