നാഗപ്രതിഷ്ഠാ വാർഷിക ദിനാചരണം

ഇരിട്ടി: കീഴൂർ മഹാദേവക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തിവരാറുള്ള നാഗപ്രതിഷ്ഠാ ദിനാചരണം വിവിധ ചടങ്ങുകളോടെ നടന്നു. തന്ത്രി ബ്രഹ്മശ്രീ കൊളപ്പുറത്തില്ലത്ത് പ്രസാദ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ആയില്യംപൂജ, നൂറും പാലും കൊടുക്കൽ, സർപ്പബലി എന്നിവ ഇതോടനുബന്ധിച്ചു നടന്നു. ചടങ്ങുകളിൽ പങ്കെടുക്കാൻ വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.