നായാട്ടു സംഘത്തിൻ്റെ തോക്ക് പിടികൂടി

വെള്ളരിക്കുണ്ട്. വന്യമൃഗവേട്ടക്കിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് നായാട്ടു സംഘം നാടൻ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കൊന്നക്കാട് കമ്മാടി വനത്തിൽ വെച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തോക്ക് പിടികൂടിയത്.തുടർന്ന് തോക്ക് കസ്റ്റഡിയിലെടുത്തു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോസിൻ്റെ പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ്ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.