കുടുംബശ്രീ ഹോട്ടലിൽ മോഷണശ്രമം.

കണ്ണപുരം: കുടുംബശ്രീ ഹോട്ടലിൽ മോഷണശ്രമം. താവം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിൽ മോഷണശ്രമം. ഞായറാഴ്ച അവധി കഴിഞ്ഞ്ഇന്ന് രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽസിൻ്റെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ മേശവലിപ്പിൽ സൂക്ഷിച്ച ചില്ലറ നാണയങ്ങളും മറ്റും മോഷ്ടാവ് കൊണ്ടുപോയതായി കണ്ടത്. കണ്ണപുരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു