ഗാർഹിക പീഡനം കേസ്.

തളിപ്പറമ്പ്: വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ഭർത്താവും ബന്ധുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു കുറുമാത്തൂർചവന പുഴ സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് ഭർത്താവ് കുറ്റേരി ചെറിയൂർ സ്വദേശി ഷംസീർ ബന്ധുക്കളായ റുഖിയ, ആയിഷ, ആരിഫ, നിസാം എന്നിവർക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്. 2020 ഒക്ടോബർ 31നായിരുന്നു ഇവരുടെ വിവാഹം.ഇക്കഴിഞ്ഞ ഒന്നാം തീയതി യുവതിയുടെ ഏഴ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കൈലാക്കി മർദ്ദിച്ചുവെന്നും പരാതിയിലുണ്ട്.