ബൈക്ക് മോഷണം; മൂന്ന് പേർ അറസ്റ്റിൽ

ചന്തേര: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം നടത്തി വിൽപന മൂന്ന് പേർ അറസ്റ്റിൽ. കർണ്ണാടക ജാൻസൂർ ജനത കോളനി സ്വദേശിയും തൃക്കരിപ്പൂർ മാച്ചിക്കാട്ട് വാടക ക്വാട്ടേർസിൽ താമസക്കാരനുമായ അഹമ്മദ് നാദുഷ (18), ചെറുവത്തൂർ മുല്ലകുതിര് സ്വദേശിയും തൃക്കരിപ്പൂർ കൊക്കോകടവിൽ താമസക്കാരനുമായ സൗരവ് (20), ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്ത് വാടക ക്വാട്ടേർസിൽ താമസിക്കുന്ന
ചീമേനി കൊടക്കാട് പാലസ്വദേശി വി.ഷമീർ (22) എന്നിവരെയാണ് ചന്തേര എസ്.ഐ.എം.വി.ശ്രീ ദാസ്, അഡീഷണൽഎസ്.ഐ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.വാഹന പരിശോധനക്കിടെ തൃക്കരിപ്പൂർ കൊക്കോ കടവിൽ വെച്ചാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി കർണ്ണാടക സ്വദേശി അഹമ്മദ് നാദുഷയെ എസ്.ഐ.മുരളീധരനും സംഘവും പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ബൈക്കാണ് എന്ന് വ്യക്തമായത്. ചെറുവത്തൂർ മുല്ലകുതിര് സ്വദേശിയായ സൗരവിൽ നിന്ന് 10,000 രൂപക്ക് വാങ്ങിയ ബൈക്കാണെന്ന് വ്യക്തമായതതോടെയാണ് ബൈക്ക് മോഷണത്തിൻ്റെ ചുരുളഴിഞ്ഞ് മൂന്ന് പ്രതികളും പോലീസ് പിടിയിലായത്.ഇക്കഴിഞ്ഞ സപ്തംബർ 19 ന് കാഞ്ഞങ്ങാട് മടി വയലിലെ പ്രസീതയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.60.എഫ്. 3156 നമ്പർ ബൈക്ക് വീടിൻ്റെ പോർച്ചിൽ നിന്നും സൗരവും മൂന്നാം പ്രതി ഷമീറും കൂടി മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് കിഡ്നി രോഗിയായ ഭർത്താവിൻ്റെ ചികിത്സാർത്ഥം കുടുംബംവീടുപൂട്ടി എറണാകുളത്ത് പോയ തക്കം നോക്കിയാണ് ബൈക്ക് പ്രതികൾ മോഷ്ടിച്ചത്. അറസ്റ്റ് ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു