തളിപ്പറമ്പില്‍ മോഷണം- 11 പവനും 6,000 രൂപയും കവര്‍ന്നു.

തളിപ്പറമ്പ്: കുപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം, 11 പവന് സ്വര്‍ണവും 6,000 രൂപയും നഷ്ടപ്പെട്ടു. കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.കുഞ്ഞിക്കണ്ണനും കുടുംബവും കഴിഞ്ഞ നവംബര്‍ 5 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു.
ഇന്ന് രാവിലെ അഞ്ചരക്ക് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.അകത്തെ മുറികളെല്ലാം അലമാരകളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.നാല് മാലകളും നാല് വളകളും കമ്മലുകളും ഉള്‍പ്പെടെയാണ് 16 പവന് സ്വര്‍ണം മോഷ്ടാവ് കൊണ്ടുപോയത്.
ഇന്നലെ രാത്രി 11.30 ന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. മുന്‍ വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നത്. പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.