കണയന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം

ചക്കരക്കൽ: കണയന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം.
കണയന്നൂർ മുലേരി പൊയിൽ കദീജയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് പവൻ്റെ സ്വർണാഭരണമാണ് കളവ് പോയത്. വീട്ടിൽ ഇന്നലെ രാത്രി ആൾതാമസമുണ്ടായിരു ന്നില്ല. രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് ഗ്രിൽസിൻ്റെ പൂട്ട് മുറിച്ചതായി കാണപ്പെട്ടത്.അലമാരയിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ചക്കരക്കൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: