മാക്കൂട്ടംപാതയിലെ നിയന്ത്രണംപിൻവലിക്കുന്നത് പരിഗണിക്കാമെന്ന് കുടക് ജില്ലാ ഭരണകൂടം

മാക്കൂട്ടം-ചുരംപാതയിൽ കോവിഡിന്റെ പേരിൽ തുടരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് കുടക് ജില്ലാ ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു. കുടക് അസി. കമ്മിഷണർ ചാരുലത സോമലുമായി എം.എൽ.എ. നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അനുകൂല നിലപാട് ഉണ്ടായത്. അസി. കമ്മിഷണർ അവധിയിലായാണെന്നും അവധികഴിെഞ്ഞത്തുമ്പോൾ നേരിട്ട് ചർച്ച നടത്തി പരിഹരിക്കാമെന്നും ഉറപ്പുനൽകിയതായി എം.എൽ.എ. അറിയിച്ചു. അസി. കമ്മിഷണറുടെ ഉറപ്പിനെത്തുടർന്ന്ഉറപ്പിനെത്തുടർന്ന് യു.ഡി.എഫ്. വള്ളിത്തോട്ട് നിന്നും മാക്കൂട്ടം ചെക്‌പോസ്റ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധമാർച്ച് മാറ്റിവെച്ചതായി യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.കെ.ജനാർദനൻ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: