സുനിഷയുടെ ആത്മഹത്യ: അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കരുതൽ വേണം : സിപിഐ എം

സുനിഷയുടെ ആത്മഹത്യ: അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ കരുതൽ വേണം : സിപിഐ എം
പയ്യന്നൂർ
കോറോത്തെ കെ വി സുനിഷ വെള്ളൂരിലെ ഭർത്താവിൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കുന്നില്ലെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി യോഗം ചേരാനും പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്താനുമുള്ള ആലോചനകൾ ചിലർ നടത്തുന്നതായി മനസിലാക്കുന്നു. പ്രശ്നത്തെ രാഷ്ട്രീയമായി വഴി തിരിച്ചുവിടാനുള്ള നീക്കമാണ് ഇതിനുപിന്നിൽ. പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്ന സമീപനമാണ് കോറോത്തെ പാർട്ടി സ്വീകരിച്ചു വന്നത്. പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന നിലപാടാണ് പാർട്ടിയുടേത്. സുനിഷയുടെ ഭർത്താവിനേയും അയാളുടെ മിതാപിതാക്കളേയും അറസ്റ്റ് ചെയ്തതുമാണ്. കോടതിയിലാണ് തുടർ നടപടികൾ ഉണ്ടാവേണ്ടത്. ഇത്തരമൊരവസ്ഥയിൽ ആക്ഷൻ കമ്മറ്റി രൂപീകരിക്കാനും പോലീസ് സ്റ്റേഷൻ മാർച്ചടക്കം നടത്താനുമുള്ള നീക്കം സർക്കാരിനെതിരായി ജനങ്ങളെ തിരിക്കാനും അന്വേഷണം വഴിതിരിച്ചു വിടാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ഈനീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണം. തൽക്കാലം ഇതുമായി പാർടി സഖാക്കൾ സഹകരിക്കണ്ടതില്ലെന്നും സിപിഐ എം കോറോം വെസ്റ്റ് ലോക്കൽ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: