പട്ടിണിയും വേദനയും തൊട്ടറിയുന്നവർക്ക് മാത്രമേ കാരുണ്യ സേവനത്തിന് ഇറങ്ങാൻ കഴിയൂ;രാജ് മോഹൻ ഉണ്ണിത്താൻ എം.പി.

0


കണ്ണൂർ:
പരിസരം ചിന്തിക്കാതെ വിഭവ സമൃദ്ധിയോടെ ജീവിക്കുന്നവർക്ക് പട്ടിണിയുടെ കാഠിന്യം മനസ്സിലാക്കാൻ കഴിയില്ലെന്നും
ജനങ്ങൾക്ക് വേണ്ടി ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ടവർക്കും പട്ടിണിയും വേദനയും തൊട്ടറിയുന്നവർക്കും മാത്രമേ ദുരിതരുടെ മോചനത്തിന് വേണ്ടിയും കാരുണ്യ സേവനത്തിന് വേണ്ടിയും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്ന് കാസറഗോഡ്എം.പി രാജ് മോഹൻ ഉണ്ണിത്താൻ .

നമ്മുടെ എത്രയോ സഹോദരങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ അരപ്പട്ടിണിയിലും മുഴു പട്ടിണിയിലും കഴിയുന്നവരാണെന്നും അത്തരം ആളുകളെ ചേർത്തു പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022 ലെ ന്യൂ കലണ്ടർ, ടോപ്പ് ഗിയർ ഓട്ടോ മാഗസിൻ ഡയറക്ടർ മുനാസ് പള്ളിക്കലിന് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് അദ്ധ്യക്ഷനായി.
ജനറൽ മാനേജർ പി.പി. ഇബ്രാഹിം കുട്ടി ഹാജി സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫൈനാൻഷ്യൽ സെക്രട്ടറി പി.വി അബ്ദുറഹ്മാൻ ഹാജി, പി.എ അബ്ബാസ് അശ്റഫ് അലി, എ.കെ.ജാഫർ പിറ്റ് സ്റ്റോപ്പ്, അബ്ദുൽ ഖാദിർ ശിഫാ വീൽസ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സിദ്ധീഖ് വാഴവളപ്പിൽ സ്വാഗതവും ഓർഗനൈസർ കെ.കെ സിറാജ് മാട്ടൂൽ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading