പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഗവൺമെന്റ്/ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി/സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം. നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് ഉയർന്ന ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭ്യമാകുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്താൽ മതിയാകും.

ഇതുവരെ 5356 പേർ പ്രവേശനം നേടുകയും 8379 പേർ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ നവംബർ 10ന് വൈകിട്ട് നാലുമണിക്ക് മുമ്പ് ചെയ്യണം അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: