വിവാഹ വാഗ്ദാനം നൽകി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി: യുവാവ് അറസ്​റ്റിൽ

കേളകം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കേളകം സ്റ്റേഷൻ പരിധിയിലെ കണിച്ചാറിലെ ലിജേഷിനെയാണ് (24) അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പേരാവൂർ താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ കേളകം സ്റ്റേഷനിൽ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി വിവാഹിതനാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: