ആരവങ്ങൾ നിറഞ്ഞ നീലക്കടലിൽ മുങ്ങി ന്യൂസിലൻഡ്

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി-ട്വന്റിയില്‍ ഇന്ത്യയ്ക്ക് 6 റണ്‍സ് വിജയം, പരമ്പര
അവസാന ഓവറിൽ എറിഞ്ഞു പിടിച്ച് ഇന്ത്യ. വിജയത്തിലേക്ക് ആറു പന്തിൽ 19 റണ്‍സ് എന്ന നിലയിൽ നിൽക്കെ ഹാർദിക് പാണ്ഡ്യ വിട്ടുകൊടുത്തത് 12 റൺസ് മാത്രം. ഗ്രാൻഡ്ഹോമിന്റെ ഒരു സിക്സ് ഉള്‍പ്പെടെയാണിത്. ഇന്ത്യ ഉയർത്തിയ 68 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന് ആറു വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ആറു റൺസിന്റെ ആവേശജയം. പരമ്പരയും സ്വന്തം. ന്യൂഡൽഹിയിൽ നടന്ന ആദ്യ മൽസരത്തിൽ ഇന്ത്യയും രാജ്കോട്ടിലെ രണ്ടാം മൽസരത്തിൽ ന്യൂസീലൻഡും ജയിച്ചിരുന്നു. ഗ്രീൻഫീൽഡിലെ ‘ഫൈനൽ’ പോരാട്ടം ജയിച്ച ഇന്ത്യയ്ക്ക് ഇതോടെ പരമ്പര വിജയം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: