ഗോവ മദ്യശേഖരം പിടികൂടി.

കണ്ണൂർ : എക്സ്സൈസും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി തീവണ്ടിയിലും റെയിൽസ്റ്റേഷൻ പരിസരത്തും നടത്തിയ പരിശോധനയിലാണ് 18 കുപ്പി ഗോവാ മദ്യശേഖരം കണ്ടെത്തിയത്.
റേഞ്ച് ഓഫീസിലെ പ്രിവൻറ്റീവ് ഓഫീസർ പ്രവീൺ.എൻ.വി യുടെയും ,കണ്ണൂർ റയിൽവേ സംരക്ഷണ സേനയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ ഗോവ മദ്യശേഖരം പിടികൂടിയത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത് കുമാർ, റോഷി.കെ.പി, പ്രിവന്റീവ് ഓഫീസർ സന്തോഷ്.എം.കെ എന്നിവരും ഉണ്ടായിരുന്നു.