യുവാവ് കുഴഞ്ഞ് വീണു മരിച്ചു.

പരിയാരം : യുവാവ് കുഴഞ്ഞ് വീണു മരിച്ചു. മാതമംഗലം പെരുവാമ്പ ടൗണിന് സമീപം താമസിക്കുന്ന നിർമ്മാണ തൊഴിലാളി എൻ.പി.ബിജു (40) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പെരുവാമ്പയിലെ പരേതനായ ചെറിയ കണ്ണൻ- ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: സുമിത്ര, ബാബു, ബിന്ദു, രതീഷ്.പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: