ലോഗോ പ്രകാശനം ചെയ്തു

അഴീക്കോട്: കിഡ്നി കെയർ കിഡ്നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റിയുടെ ലോഗോ കെ.വി. സുമേഷ് എം.എൽ.എ. പ്രകാശനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ച് നിർമാണത്തിലിരിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായ സമാഹരണത്തിന്റെ ഭാഗമായി രൂപവത്കരിച്ചതാണിത്.
മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പദ്മനാഭൻ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ അധ്യക്ഷയായി. സൊസൈറ്റി വൈസ് ചെയർമാൻ കെ.വി. സതീശൻ ആദ്യ ഫണ്ട് സ്വീകരണ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി. സരള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. അജിത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, മെഡിക്കൽ ഓഫീസർ ഡോ. എ.ആർ. സിന്ധുകല, ബ്ലോക്ക് പഞ്ചായത്തംഗം പി.ഒ. ചന്ദ്രമോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കുഞ്ചാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.