എടക്കാട്ട് അടിപ്പാത വേണം: ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്

എടക്കാട്: നാഷണൽ ഹൈവേ ആറുവരിപ്പാത നിലവിൽ വരുന്നതോടെ എടക്കാട് ടൗണും കടമ്പൂർ, പാച്ചാക്കര, ബീച്ച് തുടങ്ങിയ മേഖലകളും വിഭജിക്കപ്പെടുകയും നിലവിലെ പ്രാദേശിക ഗതാഗത സൗകര്യങ്ങൾ ഇല്ലാതാവുകയും ചെയ്യുന്ന ദുരവസ്ഥ ഒഴിവാക്കാൻ എടക്കാട് ടൗൺ ഭാഗത്ത് അടിപ്പാത പണിയണമെന്ന ആവശ്യവുമായി ഒക്ടോബർ 13 വ്യാഴാഴ്ച കണ്ണൂരിലെ എൻ.എച്ച് പ്രോജക്ട് ഓഫീസിന് മുന്നിൽ ജനകീയ ധർണ്ണ നടത്താൻ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. അന്ന് ഉച്ച വരെ എടക്കാട് ടൗണിൽ വ്യാപാരി ഹർത്താൽ നടത്തും. ജനകീയ സമരത്തിൻ്റെ ഭാഗമായി വാഹനപ്രചരണ ജാഥ, ഗൃഹസമ്പർക്കം, നോട്ടീസ്, പോസ്റ്റർ, ബോർഡ് പ്രചരണം, പത്രസമ്മേളനം, ബഹുജന നേതാക്കളെയും ജനപ്രതിനിധികളെയും കാണൽ തുടങ്ങിയവയും നടത്തും. കമ്മിറ്റി ചെയർമാൻ പി.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പി സമീറ, വി ശ്യാമള ടീച്ചർ, സി.ഒ രാജേഷ്, സി.പി മനോജ്, പി അശ്രഫ്, മഗേഷ് എടക്കാട്, കെ ശിവദാസൻ മാസ്റ്റർ, പി. അബ്ദുൽമജീദ്, എ.എം ഹനീഫ, പ്രകാശ് ബാബു എഞ്ചിനീയർ, കെ. സുഭാഷ്, എ മുഹമ്മദ് സാദിഖ്, എം.കെ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ ഒ. സത്യൻ സ്വാഗതം പറഞ്ഞു.